ആഴങ്ങളിലാനന്ദം
ആഴങ്ങളിലാനന്ദം
നിലാവിന്റെ നിഴലിലായി
വിരഹിണിയാമവളുടെ
കരലാളനമെറ്റു വിപഞ്ചിക
പാടിയേതോ ഗീതകം
രാക്കുയിലുമത് ഏറ്റുപാടിയോ
നഷ്ട വസന്തത്തിൻ ശീതളിമയിൽ
ഈണത്തിനൊപ്പം മാറ്റൊലി
കൊണ്ടുവല്ലോ നിശയിലാകെ
കടലല വന്നകന്നു
കാതരയാം കരയെ
തൊട്ട് അകന്നു കുളിരല
മനസ്സിന്റെ ആഴങ്ങളിലാനന്ദം
ജി ആർ കവിയൂർ
29 10 2021
Comments