നവമി സന്ധ്യയിൽ
നവമി സന്ധ്യയിൽ
നവമി സന്ധ്യയിൽ
ചുറ്റമ്പല വിളക്ക് തെളിഞ്ഞു
വലംവച്ചു വന്നു നിന്നെ
കൺകുളിർക്കെ കണ്ടു
ശ്രീയെഴും വല്ലഭാ നല്ലവാ
മനോ ദുഃഖങ്ങളാം
കണ്ണുനീർ പുഷ്പങ്ങളൊക്കെ
തൊഴുകയ്യോടെ സമർപ്പിച്ചു
കാൽക്കലായി ഭഗവാനെ
തിരുവല്ലാഴപ്പനേ നീയേ തുണ
കണ്ണടച്ചു തുറന്നപ്പോൾ നീ
പുഞ്ചിരി തൂകി നിൽക്കുന്നു
മനസ്സുകുളിത്തു ഭഗവാനേ
ശ്രീവല്ലഭ നാരായണ നീയേ ശരണം
ജി ആർ കവിയൂർ
14 10 2021
Comments