നീ എവിടേ

 നീ എവിടേ 


മഴമേഘ കമ്പളത്തിൻ 

മുഖം മറച്ചു അമ്പിളി .

നിൻ കൺ പീലികൾ 

നനഞ്ഞൊഴുകിയതെന്തേ 


ഓർമ്മകളുടെ ചെപ്പിൽ 

പൊട്ടിച്ചിരിയുണർന്നു 

കൂടെ കരിവളയും 

കൊലുസ്സും താളം പിടിച്ചു 


മിന്നിമറയും  മാനത്തു നിന്നും 

ധുംദുപി നാദം കേട്ട് 

നിൻ പരിഭവ പിണക്കങ്ങൾ 

എൻ നെഞ്ചോരം ചേർന്നു 


എന്നെ ഞാനറിഞ്ഞു 

നിന്നിലൂടെ മന്ദാര മണവും 

മന്ദസ്മേരത്തിൻ പൂ തണലിൽ 

പോയ് പോയ വസന്തങ്ങളും 


വിരഹത്തിൻ തീ ചൂടിൽ 

വിഹരിക്കുന്നു ഞാനിവിടെ 

നെഞ്ചകം പൊള്ളുന്നു 

പ്രണയമേ നീ എവിടേ 


ജീ ആർ കവിയൂർ 

06 .10 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “