അമ്മേ അംബികേ
അമ്മേ അംബികേ
അമ്മേ അംബികേ
സദാ എൻ ഹൃദയപദ്മത്തിൽ
സുസ്മേരവദനേ ഇരിപ്പു നീ
സുന്ദരീ സുഭഗേ സുഷമേ
സുശീലേ സൗമ്യേ സനാതനീ
സുരനര പൂജിതേ സർവ സുഭഗേ
സ്മിതേ,സുഭാഷിണീ വീണാപാണീ
സംഗീത പ്രിയേ സർവ്വേ ദേവി
സ്നേഹമേ ശ്രീ വാണീ സുമേ.
സംരൂഡേ സംയുതേ സായൂജ്യമേ
സംയോഗ സമാരാദ്ധ്യേ സമ്പൂർണേ
സദാ സന്തോഷ വതിയാം ദേവി
സ്മരിക്കുന്നേൻ നിത്യം സുപ്രഭാതേ
ജീ ആർ കവിയൂർ
05 .10 .2021
Comments