അറിവിന്റെ ബിന്ദു
അറിവിന്റെ ബിന്ദു
ബിന്ദുവിൽ സിന്ധുവായ്
ബന്ധനത്തിൽ ഇന്ദുവായ്
ഇന്ദ്രിയങ്ങളുടെ ബന്ധുവായ്
ജ്ഞാന അജ്ഞാനത്തിനുമിടയിലായി
ഉള്ളിൻ ഉള്ളിലായ്
ഉള്ളത് പറയുകിൽ
ഉള്ളകം ഉഴലുന്നുയിറിവിനൊപ്പം
ഉണ്മയറിയുവാൻ ഉത്സാഹം
എന്നിലെ ഞാനെന്ന ഭാവം
ഞാനെന്ന ഞാനാണെന്നറിഞ്ഞു
ഞാണിലേറുന്നു പ്രതിച്ഛായയൊക്കെ
നീയല്ല തൊക്കെ മായയെന്നറിയുന്നു
കണ്ണു ഉണ്ടെന്നറിഞ്ഞ്
കാണുന്നതൊക്കെ കണ്ണ്
കണ്ണിനെ കാണാൻ കണ്ണാടി
മനക്കണ്ണാലെ കണ്ടതു പ്രപഞ്ചമോ
പ്രപഞ്ചത്തിലൊക്കെ കണ്ടത്
നീയും ഞാനും കണ്ടതൊക്കെ
ഞാനും നീയുമെന്നത് വെറും
മിഥ്യയല്ലോ മിഥ്യയെന്നത്
അറിഞ്ഞു തെളിയുന്നുവല്ലോ
കർമ്മ ജ്ഞാന ബോധങ്ങളെ
ചിത് ശ്ചായയെല്ലാം മറകൊണ്ടു
സത്ചിത് ആനന്ദമെന്നറിയും
ബിന്ദുവിൽ സിന്ധുവായ്
ബന്ധനത്തിൽ ഇന്ദുവായ്
ഇന്ദ്രിയങ്ങളുടെ ബന്ധുവായ്
ജ്ഞാന അജ്ഞാനത്തിനുമിടയിലായി
ജീ ആർ കവിയൂർ
27.10.2021
Comments