നോവ്
നോവ്
ഇനി എത്ര വേണമെങ്കിലും
എഴുതി പാടാം നിനക്കായി
എൻ നെഞ്ചിനുള്ളിലെ
വിരഹ നൊമ്പരങ്ങൾ
പൂമാന താഴത്ത് അരികത്ത്
കാതരമിഴികളിൽ പുത്തൻ
തിളങ്ങുമൊരു മുത്ത് എൻ
കമനീയമാം കവിതയുടെ സ്വത്ത്
രാമുല്ല വിരിയും നിലാവിൽ
രാഗ ചന്ദ്രികാ മൊഴികൾ
തീർക്കുന്നുവല്ലോ നിൻ
ഓർമ്മകൾ സഖേ..!!
ജീ ആർ കവിയൂർ
14 10 2021
Comments