നിന്റെ ഒരു ഭാഗ്യമേ
നിന്റെ ഒരു ഭാഗ്യമേ
നിൻ മിഴി പൂക്കളിൽ
ഉമ്മവെച്ച് കടന്നകന്ന
കള്ളക്കാമുകനാം
കുളിർ നിലാക്കാറ്റേ
നിൻെറ ഒരു ഭാഗ്യമേ
കൺചിമ്മി തുറക്കുമ്പോൾ
മിന്നിമറയും താരകമേ
നീയുമങ്ങിനെയോ
എന്നാൽ എന്നാണ്
എനിക്കും കൈവരിക
നിങ്ങളെപ്പോലെ
നിറമിഴികളോടെ
ആ കാഴ്ച കാണുവാൻ
കണ്ടയറിയുവാൻ കഴിയുക
വരിക നിലാവേ
താരകങ്ങളെ തെന്നലേ
ഞാനും സന്തോഷിക്കട്ടെ
ആ സാമീപൃത്തെ അറിയട്ടെ
കാത്തിരിപ്പിന് കൈകാലുകളുടെ
കടച്ചിൽ നിർവൃതി അറിയാൻ
നിത്യശാന്തിയുടെ വക്കോളം
എല്ലാം ഒരു തൂവൽസ്പർശം
നിദ്രയിലാണ്ട സ്വപ്നം പോലെ
അലിഞ്ഞലിഞ്ഞ്
ജീ ആർ കവിയൂർ
1.10.2021
Comments