കാവ്യ സുന്ദരി

കാവ്യ സുന്ദരി 

കുങ്കുമച്ചെപ്പോ
 വാൽക്കണ്ണാടിയോ 
കരിവള കിലുക്കുമോ 
കരിനീല നിറമാർന്ന 
കൺമഷിയഴകോ

കൺകുളിരേക്കാണാൻ 
കൺമണിയെ ഞാനങ്ങു കണ്ടു 
കുളിക്കടവിലെ പടികളിൽ
കരളിലേ കവിതവായിച്ചെടുത്തു

നിൻ മിഴിയഴകിൽ നിന്നും
മിടിക്കുന്ന നെഞ്ചിൻ കൂട്ടിലെ മൗനാനുരാഗത്തിൻ താളമറിഞ്ഞു 
എഴുതിയ വരികൾ എന്തേ വിരഹത്തിൻ നോവേറുന്നു പ്രിയതേ 

ജന്മങ്ങളെത്ര കഴിഞ്ഞാലും 
ജനിമൃതികൾക്കിടയിൽ 
കണ്ടുമുട്ടിയ ഇഷ്ടം മറക്കാനാവില്ല 
എത്ര പറഞ്ഞാലും തീരില്ല 
നിണത്തിൽ ചാലിച്ചു എഴുതട്ടേ
 എത്രമേൽ ഇഷ്ടമായിരുന്നു നിന്നെയെന്ന് എനിക്ക് എത്രമേൽ ഇഷ്ടമായിരുന്നു നിന്നോട്

 ജീ ആർ കവിയൂർ
01.10.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “