ദേവീസ്തുതി ദളങ്ങൾ -1 (ശ്രീ ലളിതാ ത്രിശതി അവലംബം )

  ദേവീസ്തുതി ദളങ്ങൾ -1

 (ശ്രീ ലളിതാ ത്രിശതി അവലംബം )


വ്യഞ്ജനാദ്യക്ഷര രൂപേ 

കകാര രൂപ സ്ഥിതേ ദേവി 

കാരുണ്യ ദായിനി കമലേ 

ആത്മ സ്വരൂപിണിയമ്മേ 


കല്യാണ മാർന്നവളേ ശിവേ 

കലിമല നാശിനി ദുർഗേ 

ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ 

നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ


ശുദ്ധ ചൈതന്യ രൂപിണി 

സുഖദായിനി ശ്രീ ദേവി 

ഗരിമകളകറ്റുവോളേ അമ്മേ 

ഗുണ ശാലിനിയേ തുണ 


സുഖ ശൈല നിവാസിനി 

ആനന്ദമയ കോശത്തിലമരും

മഹാ മേരു നിലയേ തായേ 

മമ്മ ദോഷങ്ങളകറ്റു  സർവേശ്വരി


പരമാനന്ദ സ്വരൂപിണി 

പരമ സ്നേഹദായിനി 

ആനന്ദ ഘനസുന്ദരീ അമ്മേ 

കമനീയ രൂപേ സ്മരിക്കുന്നേൻ 


ജീ ആർ കവിയൂർ 

05 .10 2021 

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “