കുറും കവിതകൾ 807

കുറും കവിതകൾ

മധു ചഷകത്തിലമർന്നു
ചുണ്ടെന്നുകരുതി മുത്തമിട്ടു
കൊടുങ്കാറ്റടിച്ചകന്നു 

സുപ്രഭാതമണഞ്ഞു
വന്യ ചുംബനങ്ങളാൽ
സൂര്യ കിരണമേറ്റ് താമര

മഞ്ഞു മുത്തുകളിൽ
പാദസ്പർശന മേറ്റു
തൊട്ടാവാടി മുള്ളുകൾ നോവേറ്റി

ആ ചിന്തകൾക്ക് പിറകിൽ
ചുംബനം കാത്തൊരു ചുണ്ടും
മിടിക്കുന്ന നെഞ്ചകപ്പൂവും

ചുണ്ടുകൾ വിവർണ്ണം
കവിളിണകളിൽ നാണം
സന്ധ്യസിന്ദൂരം ചാർത്തി

കമ്പനം കൊണ്ട ചുണ്ടിൽ
ചെമ്പരത്തി ചുവപ്പ്
അന്തിവാനം തുടുത്തു

കൊക്കുരുമ്മി ചില്ലകളിൽ
കുളിർക്കറ്റുവീശി
മനം മൂളി മോഹനം

താമരതണ്ട് ചാഞ്ഞു
നിലാവുദിച്ചു നിഴലിൽ
അല്ലിയാംമ്പലിനു നാണം

അവളുടെ മൗനം
എന്റെ തൂലികയും
കടലാസും ശൂന്യം , അക്ഷരദാരിദ്ര്യം

മുറിവുകളിൽ നിണമൊഴുകി പരിഹാസനടുവിൽ
കണ്ണുനീരിൽ കുതിർന്നു പ്രണയം

ജീ ആർ കവിയൂർ
4.10.2021






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “