ഉള്ളാഴങ്ങളിൽ

ഉള്ളിൻെറ ഉള്ളു നീറിപ്പുകഞ്ഞു 
ഉഴറി നടന്നത് വെറുതെയോ ആഗ്രഹങ്ങളൊക്കെ പിന്നെയും 
പിറകെ വന്നുകൊണ്ടേയിരുന്നുവോ

അറിയില്ല തോന്നലുകളാകാം 
ഓർക്കും തോറും വിങ്ങലുകൾ മാത്രം 
ഒഴിയാത്ത മനസ്സിന്റെ ചിന്തകളിൽ
 മന്ദാരവും പൂത്തുലഞ്ഞു ഒപ്പം 

കള്ളി മുള്ളുകളുടെ നോവലുകൾ 
കലർപ്പില്ലാ ദിനങ്ങളുടെ ദൈന്യത 
കാലങ്ങൾ താണ്ടിയെങ്കിലും 
കദനങ്ങൾക്ക് ഇല്ലയോ മുടിവ് 

കർണികാരവും മുക്കുത്തിയും
മുല്ലയും വിരിഞ്ഞു കരിഞ്ഞു 
ഗന്ധകം പുകയുന്നത് പോലെ 
നെഞ്ചകം പിടഞ്ഞു ഢമരുകം കണക്കെ

എവിടെയൊക്കെയോ അസ്വസ്ഥത 
മാനവും മനവും ഒരുപോലെയായോ
ഏരിവും പുളിപ്പും ചവർപ്പും കമർപ്പും 
മധുരം കനക്കുന്നു ഓർമ്മകളിൽ 

ജീ ആർ കവിയൂർ 
25 10 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “