നിഴലോർമ്മകൾ

 നിഴലോർമ്മകൾ 


നിന്നോർമ്മയെന്നിൽ നിത്യം

നടമാടുന്നു മനസിലെ വേദികയിലായ്

നീ എവിടെയാണെങ്കിലും

നിനക്ക് നന്മകളായിരം നേരുന്നു ഞാൻ


അഴലകറ്റി കാത്തു കൊള്ളുന്നു

മറക്കാനാവാത്ത നിൻ സാമീപ്യം

എൻ അക്ഷരങ്ങളിൽ വിരിയും

നിൻ രൂപം മറ്റാർക്കും കാണുവാനാവില്ലല്ലോ


അറിയുന്നുണ്ടോ പ്രിയതേ അതമേൽ

നിന്നെ ഞാൻ സ്നേഹിച്ചിരുന്നു ഓമലേ

ഒരുനോക്കു കാണുവാൻ ഒന്നുരിയാടുവാൻ

കൊതിച്ചത് തെറ്റോ തീരാത്ത കുറ്റമോ


തിങ്കളുദിച്ചു നക്ഷതങ്ങളും തനിച്ചിരുന്നു

ദിനരാത്രങ്ങൾ കഴിക്കുന്നു സത്യമിതു

ഓർമ്മകൾ നൽകും തൂവൽ സ്പർശനത്താൽ

ജന്മങ്ങളിനി കാത്തിരിക്കാം നിനക്കായ്


ജീ ആർ കവിയൂർ 

15 .10 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “