ഓടികളിച്ചിന്നും
ഓടിക്കളിച്ചുയിന്നും
ഓർമ്മ കൽപ്പടവിറങ്ങവേ
ഓർക്കുന്തോറുമിന്നു മനസ്സിന്റെ
ഓരത്ത് തെളിയുന്നിതാ
ഒരു ഓമൽ ചിത്രമെന്നിൽ
പുള്ളിപ്പാവാട അണിഞ്ഞയവളുടെ
കൊലുസിൻ കിലുക്കവും
മിഴിമുനകളിലെ കവിതയും
തുള്ളിയെങ്കിലും മാൻപേട കണക്കേ
ചെമ്മൺ പാതയിലൂടെ ഓടിമറയും
ചന്തമുള്ള കാഴ്ചകളിന്നും
വെള്ളി വീണ മുടിയിഴകളെ തലോടി
ചിന്തയുടെ ചാമരം വീശുന്നുവല്ലോ
ആരും കാണാതെ പുസ്തകത്താളിനുള്ളിൽ
ഒളിപ്പിച്ച് ഹൃദയത്തുടിപ്പുകൾ കുറിച്ചകടലാസും
ഒരായിരം തിരൂർ തീർത്ത പുഴയുടെ കല്ലോലിനിയിൽ മനസ്സ് ഓടിക്കളിച്ചിന്നും പ്രിയതേ
ജി ആർ കവിയൂർ
29 10 2021
Comments