സൗഗന്ധികപുഷ്പം വേണ്ടിനി
സൗഗന്ധികപുഷ്പം വേണ്ടിനി
ഭീമ മാനസനായിതാ
ഭവതാരിതിൽ നില്പൂ
ഭഗവാനെ ഹനുമതേ
ഭവ്യതയോടെ തൊഴുതേൻ
മനസിജ വന്നിതു സന്തോഷം
മാലുകളകലാനായിയുള്ളം
മോദേന സമർപ്പിച്ചതു
മാരുത തനയനുടെ കാൽക്കൽ
ഇനിയും വേണ്ടയൊരു
ഇഹപര ദുഃഖ ദുരിതങ്ങളും
ഇത്രനാൾ ഇങ്ങനെ സുഖ സുഖേന
ഈ ധരണിയിൽ കഴിഞ്ഞുവല്ലോ
ഇന്നിന്റെ ലോക ത്രയങ്ങൾ കണ്ടിട്ടു
ഇംഗിതമൊന്നുമേ ഇല്ല ഹോ
ഈ വക ചിന്തകൾ വന്നിടുന്നു
ഇഴയകറ്റി കൊണ്ടുപോകുക
ഈശ്വരൻെറ ചരണത്തിങ്കലായി .
ജീ ആർ കവിയൂർ
22.10.2021/ 5.30 am
Comments