മിണ്ടാതെ പോയതെന്തേ
മിണ്ടാതെ പോയതെന്തേ
മിണ്ടാതെ പോയതെന്തേ
മിഴിമുനകൾ കൊണ്ടേൻ
മനസ്സു മുറിഞ്ഞു വല്ലോ
മൊഴിയുകിൽ മുത്തു പൊഴിയുമോ
മന്ദാനിലൻ വീശിയകന്നു
മുല്ല പൂവിൻ ഗന്ധമറിഞ്ഞു
മെല്ലെ നിലാവോളിയിൽ
മാഞ്ഞുവല്ലോ നിൻ നിഴൽ
മുത്തം ഞാൻ കൊതിച്ചില്ല
മുണ്ടിൻ കൊന്തലക്കൽ ഞാൻ
മധുര നാരങ്ങാ മിഠായി കരുതിയിരുന്നു
മധുകിനിയും പാട്ടോന്നു കേൾക്കാൻ കൊതിയോടെ
മിണ്ടാതെ പോയതെന്തേ
മിഴിമുനകൾ കൊണ്ടേൻ
മനസ്സു മുറിഞ്ഞുവല്ലോ
മൊഴിയുകിൽ പ്രണയം മഴയായ് പൊഴിയുമല്ലോ പ്രിയതേ
ജീ ആർ കവിയൂർ
07.10.2021
Comments