പലിപ്രക്കാവിൽ അമ്മേ ശരണം
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിൽ അമ്മേ ശരണം
ദേവിനിന്റെ കാൽക്കൽ
അർപ്പിക്കുന്നേൻ എൻ
കദന പൂർണമാം ജീവിത നോവ് കാർത്തിയായിനി
കാത്തുകൊള്ളേണമേയമ്മേ
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിൽ അമ്മേ ശരണം
കരിങ്കൂവള നയനേ കല്യാണി
തവദർശനം മാത്രമേ പുണ്യം
കാലദോഷ നിവാരിണി
കാമാക്ഷി കലിമല നാശിനി
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിൽ അമ്മേ ശരണം
കാരുണ്യധായികേ കരുണാകരി സുന്ദരി
ശങ്കരി ശുഭകരി സംങ്കടകടൽ കടത്തുവോളേ
ശങ്കരപ്രാണവല്ലഭേ ശിവേ
ശരണം അംബികേ നീയേതുണ
അമ്മേ ശരണം ദേവി ശരണം
പലിപ്രക്കാവിൽ അമ്മേ ശരണം
ജി ആർ കവിയൂർ
30 10 2021
Comments