സ്വാർത്ഥത പോരാ

സ്വാർത്ഥത പോരാ


മനമെയോർക്കുക 
മാന്യത നൽകുക 
സ്വയമർപ്പിച്ചിതു 
സമർപ്പണമായി 
ജീവിതത്തെ ഹോമിച്ച 
ബലിദാനികളേ

സ്വാർത്ഥതയില്ലാതെ 
സ്വന്തം രക്തം ചീന്തി
സുരക്ഷ മറന്നങ്ങു
രാമരാജ്യ സങ്കല്പങ്ങൾക്കായി 
പിറക്കുമൊരു പുലരിയിതു നിശ്ചയം  

ജാതി വർണ്ണ മതസങ്കല്പങ്ങൾ മറന്നു 
ജീവിതം പോലുമതാ സമത്വസുന്ദര 
ജനപദം തീർക്കുവാനൊരുങ്ങുക 
ജയിച്ചു മുന്നേറാൻ സമയമായി 

"ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാൻ നിബോധത" 

മനമമെയോർക്കുക 
മാന്യത നൽകുക 
സ്വയമർപ്പിച്ചു
സമർപ്പിച്ച ബലിദാനികളേ
നിങ്ങൾ തൻ അർപ്പണം
പാഴാകുകയില്ലയൊരിക്കലും

ഭാരത് മാതാകീ ജയ്
സനാതന ധർമ്മാകീ ജയ്


ജീ ആർ കവിയൂർ

16 10 2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “