കാക്കും മല ദൈവങ്ങൾ - നാടൻ പാട്ട്
കാക്കും മല ദൈവങ്ങൾ - നാടൻ പാട്ട്
കണ്ണത്ത് കിട്ടിയൊരു മുത്തം
കനവിൽ വീണു കിട്ടിയ സ്വത്ത്
കനകം വിളഞ്ഞത് പാടത്ത്
കദനങ്ങളെല്ലാം പോയ് മറഞ്ഞു
അന്തിക്ക് വാനം ചുവന്നേ
അന്ത്യമില്ലാത്ത ചിന്തയുണർന്നേ
അരികത്ത് ഇരുന്നു പാടാൻ
അവളും വന്നിരുന്നേൻ
പള്ള നിറഞ്ഞൊരു നേരത്ത്
പാട് പാട്ട് ഒന്ന് പാടി കിടന്നേൻ
പിൻ നിലാവ് വിരിഞ്ഞേ മനസ്സിൽ
പൊന്നോണം വന്നതു പോലെ
കാറും കോളും നിറഞ്ഞേ
കഴുക്കുത്തില്ലാ വെള്ളം വന്നേൻ
കനവെല്ലാം കോരി കുടിച്ചെൻ
കദനത്തിൻ വേരു മുളച്ചേ
കാമിനിയവൾ പോയ് മറഞ്ഞേ
കാലമെല്ലാം കണ്ണ് നീർ കുടിച്ചേ
കഴുകയിനി ജീവിത വഴിയേ
കാക്കും മല ദൈവങ്ങളൊക്കെ
തന്തന താനന താനേ തക
സന്താന താനന താനേ
ജീ ആർ കവിയൂർ
12 .10 .2021
Comments