സ്വാമിയെ ശരണം അയ്യപ്പാ
തീരാത്ത ദുരിദങ്ങളൊക്കെ
തീർക്കുമെൻ അയ്യപ്പസ്വാമീ
തമസ്സോക്കെ അകറ്റുമെൻ
തത്വമസി പൊരുളെ അയ്യപ്പസ്വാമീ
താങ്ങും തണലേക്കും കലിയുഗ
താരക ബ്രഹ്മമേ അയ്യപ്പസ്വാമീ
തിങ്കളും താരകങ്ങളും കാണ്കെ
തപസ്സിലാണ് എൻ അയ്യപ്പസ്വാമി
തലപ്പാറമലയും കടന്നു കല്ലും മുള്ളും
താണ്ടി വരുന്നവരുടെ തോഴൻ അയ്യപ്പസ്വാമി
തൊഴുകൈയ്യോടെ ശരണം വിളിക്കുന്നവരുടെ
തനവും മനവും കാക്കുമെൻ അയ്യപ്പസ്വാമി
തലമേലെ ഇരുമുടി കെട്ടും താങ്ങി
തണുപ്പും ചൂടും മറന്നു വരുന്നവരുടെ
തോഴനാകും കൺകണ്ട ദൈവമെൻ അയ്യപ്പസ്വാമീ
താളം പിടിച്ചു പാടുക അയ്യന്റെ നാമം
സ്വാമിയെ ശരണം അയ്യപ്പാ
സ്വാമിയെ ശരണം അയ്യപ്പാ
ജീ ആർ കവിയൂർ
01.10.2021
Comments