പ്രിയതേ
പ്രിയതേ
നന്ദനാരാമത്തിലെ
സുന്ദര ശില്പമേ
സുന്ദരി സുഷമേ
സുഹാസിനിയറിയുക
സുഭാഷിണി സുഭഗേ
നിൻ സീമന്തരേഖയിൽ
സിന്ദൂരം തിലകം
സന്ധ്യാബരം പോലെ
നിൻ മിടിക്കും മാറിലേ
ജലശംഖു വിളിപ്പതു
ആരുടെ നാമം പറയുക
ആരുടെ നാമം പറയുക
അണയാത്ത നിൻ
മുഖാംബുജമെത്ര ശോഭിതം
നയനാനന്ദം തീർക്കുന്നുവല്ലോ
നമ്രമുഖി നളിനേ പ്രിയതേ
ജി ആർ കവിയൂർ
29 10 2021
Comments