കാത്തിടേണേ കണ്ണാ
കാത്തിടേണേ കണ്ണാ
കണ്ണന്റെ ചുണ്ടിലെ
പൊന്നോടക്കുഴലായി
മോഹനഗാനമൊന്നാകാൻ
കൊതിച്ചെന്മനം
വാർമുടി തുമ്പിൽ വർണ്ണങ്ങളായി
വിളങ്ങും മയിൽപ്പീലിയായി
നിൻ കഴുത്തിലൊരു
തുളസിമാലയാകുവാനും
വളരുന്ന ദിനങ്ങളുടെ
വന്യതയിൽ ഞാൻ ചെയ്യും
പാപങ്ങളൊക്കെയകറ്റി
നിൻ കാൽതളയായി മാറുവാൻ
വല്ലാതെ ആഗ്രഹിക്കുന്നു കണ്ണാ
വാതാദി രോഗങ്ങളൊക്കെ
വന്നു വലക്കുമ്പോഴായി
വാതാലയേശ്വരാ എന്നെ
എല്ലാ വിധം കാത്തിടണേ കണ്ണാ
ജി ആർ കവിയൂർ
21 10 2021
Comments