നവരാത്രിയിലമ്മ വന്നേൻ

നവരാത്രിയിലമ്മ വന്നേൻ 



        
നവരാത്രി മണ്ഡപമൊരുക്കി 
നിറമിഴികളോടെ അഞ്ജലി ബദ്ധനായി
നിന്നു നിൻ നടയിൽ  മന: ശുദ്ധിയോടെ 
പാർവ്വതി ലക്ഷ്മി സരസ്വതിമാരായി 
നവ ദുർഗ്ഗകളെ വന്നു അനുഗ്രഹിയ്ക്കുക !
ശൈല പുത്രിയായി കാള മുകളിലേറി 
കൈകളിലൊന്നിൽ തൃശൂലമേന്തിയും 
മറുകയ്യിൽ താമരപ്പൂവുമായി വന്നമ്മ
 മനസ്സിനു കുളിർമയേകുന്നു വമ്മേ !

നവരാത്രിയിലെ രണ്ടാം ദിനത്തിൽ 
ബ്രഹ്മചാരിണി ഭാവത്തിലായ് വന്നു ! 
ഇടതുകൈയിൽ കമണ്ഡലുവും 
വലതു കൈയ്യിൽ അക്ഷമാലയുമായി 
അനുഗ്രഹം നൽകിയല്ലോ അമ്മേ !

 നെറ്റിയിൽ ചന്ദ്രക്കലയുമായ് 
സിംഹാസനാരൂഢയായ്
ദശഹസ്തങ്ങളിൽ പത്മം, ധനുസ്സ്,
ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലവുമേന്തിയമ്മ 
മൂന്നാംനാൾ ചന്ദ്രഘണ്ഡാ ഭാവത്തിലനുഗ്രഹിപ്പു !

സൂര്യലോകനിവാസിനി കൂഷ്മാണ്ഡാദേവി 
നാലാം നാളിൽ അഷ്ടഭുജയായ് 
ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു,
 വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, 
ഗദ ഇവ ധരിച്ചിട്ട് അഷ്ടസിദ്ധികളും
നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള 
ദിവ്യമാല 
എട്ടാം കരത്തിൽ കരുതിയനുഗ്രഹിയ്ക്കുന്നമ്മ !

നവരാത്രി നാളിലെ അഞ്ചാം നാളായ പഞ്ചമി ദിനേ 
സ്കന്ദമാതാവായികുമാരൻ കാർത്തികേയന്റെ
 മാതൃ ഭാവത്തിൽ നാലുകൈകളുമായ് 
വലതുകൈകളിലൊന്നിൽ ആറുമുഖനും 
മറ്റേതിൽ താമരപ്പൂവുമായ് 
ഇടതുകൈകളില്‍ വരമുദ്രയും 
താമരപ്പൂവുമുണ്ടല്ലോ വമ്മേ ! 
വരപ്രദായിനിയായി അനുഗ്രഹിപ്പു  !

കതൻ എന്ന മഹാ ഋഷിയുടെ പുത്രനായിയ  കാത്യൻ.
കാത്യനു തപ:സിദ്ധിയാൽ ലഭിച്ചൊരു പുത്രിയായ് 
കാത്യായിനിയായി ആറാം നാളിൽ സിംഹത്തിലേറി  
നാലുകൈകളിൽ  ദേവി ഖഡ്ഗവും പദ്മവുമേന്തി
അനുഗ്രഹിയ്ക്കുന്നുവല്ലോ നമ്മേയമ്മ !

സപ്തമിദിനേ രക്തബീജനേ സംഹരിച്ചമ്മ 
കറുപ്പ് നിറത്തോടെ രൗദ്ര രൂപിണിയായ് 
നാലുകൈകളോടുകൂടി കഴുതപ്പുറത്തേറി 
കാലരാത്രി ഭാവേ വന്നു അനുഗ്രഹം 
നൽകിവരുന്നു ഭക്തർക്കമ്മ !


അഷ്ടമിക്ക് ദുർഗ്ഗയായ് തൂവെള്ള 
നിറത്തോടു കൂടിയവളായ് 
മഹാ ഗൗരിയായ് നാല് കൈകളുമായി 
കാളയാം വാഹനത്തിലേറി കമലവും 
ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവുമായ് 
വന്നു അനുഗ്രഹിച്ചിടുന്നു അമ്മയേവരേയും !

നവമി ദിനത്തിൽ സിദ്ധിധാത്രിയായ് 
തൻ ഭക്തർക്കു സേവ സിദ്ധികളും നൽകി 
താമരപ്പൂവിൽ ഉപവിഷ്ടയായ് 
നാലു കരങ്ങളിൽ ചക്രം, ഗദ, താമരയും 
കരുതിയമ്മ വന്നു അനുഗ്രമേകുന്നവമ്മ 

അമ്മേ ശരണം ദേവി ശരണം 
അവിടുന്നല്ലാതാശ്രയമില്ലയമ്മേ !
അമ്മേ ശരണം ദേവി ശരണം 
ജഗത് ജനനിയമ്മേ ശരണം !ശരണം !
       
ജീ ആർ കവിയൂർ 
07 .10 .2021



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “