നോവിനീണം (ഗസൽ)
നോവിനീണം (ഗസൽ)
പ്രണയത്തിന് മധുര നോവേറി
പറക്കുന്ന മനസ്സേ നീ കണ്ടുവോ
പുതുമഴ കുളിരിൻ ഇരുളിൽ
പൂത്തിരി കത്തും സ്വപ്‍നങ്ങളായിരം
കൊതിതീരും മുൻപേ മിന്നി
മറഞ്ഞില്ലേ നിൻ പുഞ്ചിരി പൂമുഖം
അന്നം ചിന്നം പെയ്യും താളത്തിനു
ശ്രുതി മീട്ടി ചീവിടുകളും
പുലരി വെട്ടം വന്നു ചുംബിക്കുവോളം
ഓർമ്മതൻ വീചികളാൽ മൂളി
വരികൾക്ക് വിരഹത്തിയീണം
തീർത്തൊരു ഗസൽ നിനക്കായ് സഖേ
ജീ ആർ കവിയൂർ
04 .07 .2021
Comments