മുക്തിക്കായ് ..,

 മുക്തിക്കായ് ..,

ജീ ആർ കവിയൂർ 


മുക്തിക്കായ് വീണ്ടും വീണ്ടും 

ഭക്ത്യാ ഭജിക്ക മനമേ രാമ രാമ 


അജ്ഞതയാർന്നവനുണ്ടോ 

അറിയുന്നു ഈശ്വൻറെ രൂപം

അതു നാദങ്ങൾക്കുമപ്പുറം  

അരൂപിയാം  ബ്രഹ്മമല്ലോ 


മുക്തിക്കായ് വീണ്ടും വീണ്ടും 

ഭക്ത്യാ ഭജിക്ക മനമേ രാമ രാമ 


ഓജസ്വിയായ പരിവ്രാജകന്‍

മനസ്സാലെ കണ്ടറിയുന്നു 

കാഞ്ചനമാണെന്നും 

ദേഹവിചാരം മാത്രമായുള്ള 

സഹചരന്റെ ദൃഷ്ടി കേവലം 

കാമിനിയാം കാഞ്ചനയിലല്ലോ 

ഉള്ളിന്റെ ഉള്ളിൽ തെളിയുന്ന 

നിത്യ സത്യ ജ്യോതിയാം  

ആത്മാവിനെ അറിയുന്നില്ലല്ലോ 


മുക്തിക്കായ് വീണ്ടും വീണ്ടും 

ഭക്ത്യാ ഭജിക്ക മനമേ രാമ രാമ 


വിശന്നുവലയുന്നവന്റെ അന്നവും  

ലോകം സംസാരിക്കു  വെറും 

പരമോന്നതമായ ഭാവം മാത്രം  

എന്നാൽ ജിജ്ഞാസിയാകുന്നവനു 

മുന്നിൽ അതീന്ദ്രിയ ജ്ഞാനമല്ലോ 

പ്രാപ്യമാം അനുഭൂതിയാം 

ആനന്ദമാണ് ബ്രഹ്മമെന്നു 

അറിയാതെ  പോകുന്നുവല്ലോ 


മുക്തിക്കായ് വീണ്ടും വീണ്ടും 

ഭക്ത്യാ ഭജിക്ക മനമേ രാമ രാമ 


31 .07 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “