അണയാതെ ഇരിക്കട്ടെ
അണയാതെ ഇരിക്കട്ടെ
ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ
ക്ഷേത്രത്തിലെ എരിയും നാളം പോലെ
നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ
പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ
അണയാത്ത ചിരാത് പോലെ മണ്കുടിലിൽ
വ്രണിത വികാരത്താൽ നിൻ മുന്നിൽ
നമ്ര ശിരസ്ക്കനായി നിൽക്കുന്നു പ്രിയതേ
സത്യം നീയില്ലാതെ ജീവിതം പാപസമാനം
അറിയുന്നു ഞാൻ എൻ കുറ്റങ്ങളൊക്കെ
എന്നുമെൻ മനസ്സിൽ നിൻ ചിത്രം മാത്രം
എരിഞ്ഞു തീരുമൊരു മെഴുകു തിരിപോലെ
പള്ളി മേടയിലെ മൗനത്തിലായ് പ്രിയതേ
വേർപാടിന്റെ തിരി കൊളുത്തല്ലേ
കരും തിരി പടരാൻ അനുവദിക്കല്ലേ
സ്നേഹത്തിൻ എണ്ണ നിറക്കുമല്ലോ
വിദ്വേഷത്തിൻ കാറ്റാൽ കെടാതെയിരിക്കട്ടെ
ഹൃദയത്തിലൊളിപ്പിക്കുമല്ലോ എൻ ഇഷ്ടത്തെ
ക്ഷേത്രത്തിലെ എരിയും നാളം പോലെ
നിൻ കാൽചുവട്ടിലെനിക്കു ഇടം തരുമല്ലോ
പുഷ്പമായി കിടന്നോട്ടെ നിൻ ചരണ ധൂളിയിൽ
ജീ ആർ കവിയൂർ
14 .07 .2021
Comments