ഊയലാട്ടിയുറക്കാമെന്നും

 ഊയലാട്ടിയുറക്കാമെന്നും


ഊയലാട്ടിയുറക്കാമെന്നും 

ലക്ഷ്‌മി സമേതനെ ഹരിയെ  

ഊഞ്ഞാലാട്ടാം സഖേ -2


മത്സ്യ കൂർമ്മ വരാഹ  അവതാരമേ 

മമ മനസിതിൽ  വാഴും മഹാമതേ

ധന ധാന്യ ഗുണ വൃദ്ധിദ വിഷ്ണോ 

ശ്രീധരാ ധരണി പരി പാലക ദേവ


ഊയലാട്ടിയുറക്കാമെന്നും 

ലക്ഷ്‌മി സമേതനെ ഹരിയെ  

ഊഞ്ഞാലാട്ടാം സഖേ -2


വാമന രാമോ രാമ കൃഷ്ണാ അവതാര 

ഗുണശൗരേ ഗുണനിധേ ഗഗനവർണ്ണ  

ശ്യാമളാംഗ  രംഗ രംഗനാഥാ സാമജ വരദാ 

ദുഃഖ ശമനാ ദയാനിധേ കരുണാവാരിധേ 

 

ഊയലാട്ടിയുറക്കാമെന്നും 

ലക്ഷ്‌മി സമേതനെ ഹരിയെ  

ഊഞ്ഞാലാട്ടാം സഖേ -2


ധാരണ ബുദ്ധാ കൽക്കി , ദശാവതാരാ 

സീതാപതേ ലക്ഷ്മണ സോദരാ 

ബാലി കുംഭഹരണ രാവണ നിഗ്രഹാ 

ഹനുമൽസേവിതാ അയോദ്ധ്യാ വാസനേ 


ഊയലാട്ടിയുറക്കാമെന്നും 

ലക്ഷ്‌മി സമേതനെ ഹരിയെ  

ഊഞ്ഞാലാട്ടാം സഖേ -2


വൈകുണ്ഠവാസാ വൈതരണികളകറ്റുവോനെ 

ഏഴിമലവാസിനേ ഏവർക്കും പ്രിയനേ 

ഗോസാമിനേ ശ്രീ വെങ്കടാചലപതേ 

മനമേ പാടുക പാടുക വീണ്ടും 


ഊയലാട്ടിയുറക്കാമെന്നും 

ലക്ഷ്‌മി സമേതനെ ഹരിയെ  

ഊഞ്ഞാലാട്ടാം സഖേ -2


ജീ  ആർ കവിയൂർ 

29 .07 .2021 

  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “