നീ വന്നീടുമ്പോൾ (ഗസൽ)

 നീ വന്നീടുമ്പോൾ (ഗസൽ) 



ആ ആ അ അ അ രേ 


അല്ലയോ പ്രിയനേ നീ 

അരികത്തു വന്നീടുമ്പോൾ 

അരിമുല്ല പൂവിൻ ഗന്ധം 

അറിയില്ല തൊടിയിൽ വിരിഞ്ഞതോ 


കാലവർഷം ഹർഷാരവമുണർത്തി 

കരളിൽ വിരിഞ്ഞു കന്മദം  

കാതിലുണർന്നു ഗസൽ വീചികൾ 

കാതരയായ മനസിന്നു സന്തോഷം 


അല്ലയോ പ്രിയനേ നീ 

അരികത്തു വന്നീടുമ്പോൾ 

ആഴ കടലിൻ നീലിമ പടർന്നു 

അറിയാതെ മനം തുന്തിലമായ് 


നയനകളിലഞ്ചനമെഴുതിയത് 

നിനക്കായ് മാത്രമല്ലോ പ്രിയനേ 

നിഴലകലട്ടെ നിലാവ് പടരട്ടെ 

നിറയട്ടെ ചിതാകാശത്തു നിൻ രൂപം


അല്ലയോ പ്രിയനേ നീ 

അരികത്തു വന്നീടുമ്പോൾ

അറിയുന്നു തനമനമാകെ 

ആനന്ദം ആനന്ദം പരമാനന്ദം 


ജീ ആർ കവിയൂർ 

05 .07 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “