ശ്രാവണ സ്മൃതികൾ

 ശ്രാവണ സ്മൃതികൾ 


ഇന്ദുപുഷ്പം പൂത്തിറങ്ങി വേളകളിൽ 

ദീപപ്രകാശത്തിലായെന്നോർമ്മ 

ശ്രാവണ പുലരിയെ കിനാകണ്ടുറങ്ങി 

നിദ്രയയുടെ കരലാളനമേറ്റു മയങ്ങയി

  

സ്വപ്‍ന ചുംബനത്താൽ സ്വർഗ്ഗാനുഭൂതി 

സൂര്യ കിരണത്തിന് തലോടലാലുണർന്നു 

അരികിൽ നീ ഇല്ലെന്നൊരു ദുഃഖം നിഴലായ് ..!!

എങ്കിലുമെൻ അക്ഷരങ്ങൾ നൃത്തം വച്ചു


അവയെ കോർത്തു ഞാനൊരു കവിത ചമച്ചു 

അതിൽ നിൻ വർണ്ണ ഭംഗി തിളങ്ങി 

ആരവങ്ങളാലെതിരേറ്റു തുമ്പ പൂനിലാവും 

അറയും പത്തായ പുരയുടെ നിറവും 

ആടിയെത്തും കൈമണി കിലുക്കങ്ങളാൽ 

അറിയിപ്പുമായോണ പൊട്ടനും വഴി കടന്നു മുറ്റത്ത് 

അകത്തു നിന്നുമെത്തി നോക്കും ഉണ്ടക്കണ്ണുകളും 


അല്ലിയാമ്പലുകളും നെല്ലിക്കയും കൈമാറിയ 

മാനം കാണാ പീലിത്തുണ്ടുകൾ പുസ്തകത്തിൽ 

പെറ്റു കൂട്ടുന്ന പ്രണയവും അത് തന്ന വളപ്പൊട്ടും 

ഓരോ നിദ്രയില്ലാ രാവുകളിന്നും മാറ്റൊലി കൊള്ളുന്നു 

മനസ്സിന്റെ ചരുവുകളിൽ നിന്നും തിരുവോണം 

മറക്കാനാവാത്ത മധുര സ്മൃതികളിന്നും താലോലിക്കുന്നു 


ജീ ആർ കവിയൂർ 

28 .07 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “