സായാഹ്നത്തിൽ ..
സായാഹ്നത്തിൽ ..
ദൂരെ ദൂരത്തോളം
മേഘാവൃതമായിരുന്നു
എങ്ങുമേ നിഴലകന്നിരുന്നു
ഇതുപോലൊരു അന്തരീക്ഷം
ഉണ്ടായതായി ഓർക്കുന്നില്ലല്ലോ
ഒടുവിൽ കണ്ടു മുട്ടി നിന്നെ
നിഴലുകളുടെ പിന്നിലായ്
എന്നിട്ടും മനസ്സിലാക്കിയില്ല
എന്നിലെ നിഷ്കളങ്ക ഹൃദയം നിന്നെ
ഈ ഏകാന്തതയുടെ കാൽപെരുമാറ്റങ്ങൾ
അവസാനിക്കുന്നിടത്ത് മുകിൽ മാത്രം
അശാന്തി മാത്രം ജീവിത സായാഹ്നനത്തോളം
എന്തെ പിന്തുടരുന്നുവല്ലോ അറിയില്ലല്ലോ
നാലു ഭിത്തിക്കുള്ളിലായ് ഏറെ വിതുമ്പി
നോവിൻ ആഴങ്ങളോളം ഇറങ്ങി നിഴലിനായ്
ഉണങ്ങാ മുറിവുമായ് പിൻ തുടരുന്നു യാത്ര
ലക്ഷ്യമില്ലാ സഞ്ചാരത്തിനൊരു മുടിവില്ലയോ
സുഗന്ധത്തിന് അഭാവം മാത്രമായിരുന്നു
എന്ന് തിരിച്ചറിയലിനു എത്ര വസന്തങ്ങൾ
കാത്തിരിക്കേണ്ടി വന്നുവല്ലോയീ പൂ
വിരിയും മുൻപേ എന്തെ കൊഴിഞ്ഞില്ല ..
ദൂരെ ദൂരത്തോളം
മേഘാവൃതമായിരുന്നു
എങ്ങുമേ നിഴലകന്നിരുന്നു
ഇതുപോലൊരു അന്തരീക്ഷം
ഉണ്ടായതായി ഓർക്കുന്നില്ലല്ലോ
ജീ ആർ കവിയൂർ
11 .07 .2021
Comments