ഇതോ..?!!
ഇതോ..?!!
ഉള്ളിലെവിടെയോ
ഉണർന്നൊരു നോവ്
മുള്ളുകൊള്ളും പോലെ
ഇതോ പ്രണയമെന്നത്
ദൂരെ ദൂരേ പോകിലും
അടുക്കലുണ്ടന്നറിയുന്നു
ഓർമ്മകളാഴം തേടുന്നു
നീയറിയുന്നുവോ ആവോ
ഉള്ളിലെവിടെയോ
ഉണർന്നൊരു നോവ്
മുള്ളുകൊള്ളും പോലെ
ഇതോ പ്രണയമെന്നത്
നിൻ മൗനമെന്നെയേറെ
നോവിക്കുന്നു അസഹ്യം
മരിച്ചാലും നിന്നെ പിന്തുടരും
നീ തന്നതു വെറും വാക്കുകളോ
ഉള്ളിലെവിടെയോ
ഉണർന്നൊരു നോവ്
മുള്ളുകൊള്ളും പോലെ
ഇതോ പ്രണയമെന്നത്
അറിയില്ല നാം പരസ്പരം
പങ്കുവെക്കാതെ പോയ
വാക്കുകളിന്നും മനസ്സിൽ
മാറ്റൊലികൊള്ളുന്നു പ്രിയതേ
ഉള്ളിലെവിടെയോ
ഉണർന്നൊരു നോവ്
മുള്ളുകൊള്ളും പോലെ
ഇതോ പ്രണയമെന്നത്
ജീ ആർ കവിയൂർ
12 .07 .2021
Comments