ഓർമ്മത്തണലിൽ

 ഓർമ്മത്തണലിൽ 


കഴിഞ്ഞു കൊഴിഞ്ഞ നാലുദിനങ്ങളീ 

ജീവിത വനികയിൽ സൗഹൃദമെന്ന 

പുഷ്പങ്ങളുടെ നറുണങ്ങളുടെ നടുവിൽ 

സ്വർഗ്ഗ സമാനമാക്കിയ ചില നിമിഷങ്ങളേ 


ഇനിയും വാടാതെ ഇരിക്കട്ടെ നാൾവഴികളിൽ 

ഇടനെഞ്ചിന്റെ താളം നിലക്കും വരേക്കും 

ഇനിയെത്ര നാളുണ്ടോ ജീവിക്കുക അവർക്കൊപ്പം 

ഇഴയകലാതെ ഇരിക്കട്ടെ ഇമയടയുവോളം 


കടന്നു പോകുമീ നാളുകളൊക്കെ 

കിതപ്പിന്റെ ദിനങ്ങളിൽ തണലാകും 

കിണഞ്ഞു പരിശ്രമിച്ചൊരാ ദിനരാത്രങ്ങളുടെ

കനവുകളൊക്കെ ഇനി കാണാനാവതില്ല  


കലർപ്പില്ലാത്ത സുഹൃത്ത് ദിനങ്ങളെ 

കഴിയുന്നുയിന്നുമാ വസന്തത്തിൻ 

പുതുമണം മാറാത്ത പട്ടുപോവാത്ത 

പൂമര ചോട്ടിന്റെ തണലോർമ്മകളിൽ 


ജീ ആർ കവിയൂർ 

24 .07.2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “