തൃക്കവിയുരെഴും ദേവാ
തൃക്കവിയുരെഴും ദേവാ
തിങ്കൾ കല ചൂടും ദേവാ
തിരുജടയിൽ ദേവഗംഗ
തിരുവാമഭാഗേ പാർവ്വതി
തിരുവുള്ളം ധാനിപ്പതാരെ
ത്രിദോഷങ്ങളെയകറ്റിയെങ്കിളേ
തൃക്കൺ പാർത്തനുഗ്രഹിക്കണേ
തിരുവൈക്കം വാഴുന്നവനേ നിന്നേ
തൃക്കവിയൂരിലും കണ്ടുതൊഴുന്നേൻ
ത്രേതായുഗത്തിൽ പണ്ടു ശ്രീരാമസ്വാമി തൻ
തിരുക്കരത്താൽ ആവാഹിച്ചു പ്രതിഷ്ഠിച്ച
തിരു സാനിദ്ധ്യമറിയുന്നുയിന്നു ഞാൻ ദേവാ
തൃക്കവിയൂരിലെഴും മുക്കണ്ണൻ ഭഗവാനെ
തിരുദർശനം എനിക്കു പുണ്യം
തിരുവുള്ളക്കേടുണ്ടാവാതെ
തിരുദർശനമരുളണേ ദേവാ എൻ
തീരാ ദുഃഖങ്ങളകറ്റണേ ദേവാ
ഓം നമശിവായ
ഓം നമശിവായ
ജി ആർ കവിയൂർ
05 07 2021
Comments