മൊഴികളിലെ ഗന്ധം
മൊഴികളിലെ ഗന്ധം
നിൻ മിഴികളിൽ കണ്ടു
ഞായെൻ മൊഴികളിൽ പൂക്കും
മുല്ലമലരുകളുടെ ഗന്ധം
ആരും കാണാത്ത എഴുതാത്ത
പാടാത്ത സുന്ദരമാം
ഗാലിബിൻ ഗസലീണം
നീലരാവിൻ നിഴൽ
പാലോളിയിൽ തിളങ്ങും
നിൻ മുഖം മായാതെ മനസ്സിൽ
നിത്യം മയൂര നൃത്തം നടത്തുമ്പോൾ
അകലെ വിരഹ കടലിൻ നോവറിഞ്ഞു
മുരളിക തേങ്ങി പ്രണയത്തിൻ
വസന്ത ഗീതങ്ങൾ കുളിരേകി
ശിശിരം വന്നു മുട്ടിയുരുമ്മി
ഓർമ്മകളുടെ ചെപ്പുതുറന്നു
വാരി പുതച്ചു അനുഭൂതിയുടെ
വീഞ്ഞിൻ ലഹരി പതഞ്ഞു പൊന്തി
നിൻ മിഴികളിൽ കണ്ടു
ഞായെൻ മൊഴികളിൽ പൂക്കും
മുല്ലമലരുകളുടെ ഗന്ധം
ആരും കാണാത്ത എഴുതാത്ത
പാടാത്ത സുന്ദരമാം
ഗാലിബിൻ ഗസലീണം
ജീ ആർ കവിയൂർ
10 .07 . 2021
Comments