മുന്നേറുന്നു
മുന്നേറുന്നു
കണ്ണടക്കുകിൽ കാന്മു
നിൻ സാമീപ്യമറിയുന്നു
കനവിൽ വന്നതുപോലെ
കൺ തുറന്നെപ്പോഴേക്കും
അറിയില്ല നിൻ നാമവും
വിലാസവുമെനിക്കെങ്കിലും
അർക്കാംശുവിൻ തിളക്കമായ്
നിലാവിൻ വർണ്ണമായ് നിത്യം
മനസ്സിലങ്ങിനെ നിറയുന്നു
വഴിയറിയാ കല്ലും മുള്ളും
നിറഞ്ഞ പാതകളിൽ
നടക്കുമ്പോഴും നീ കാണിച്ച
മാർഗ്ഗത്തിലൂടെ മുന്നേറുന്നു
ജീ ആർ കവിയൂർ
11 .07 .2021
Comments