അവളറിയാത്ത ഉണർവ്

 




അവളറിയാത്ത ഉണർവ് 


അവളുടെ വിഷാദിച്ച ചുണ്ടുകൾ 

പ്രണയത്തിൻ ഗുഹയിൽ 

എല്ലാം നഷ്ടപ്പെട്ടവനായി 

ഇന്ന് വിരഹത്തിൻ ചൂടിൽ 


കാത്തിരുന്നു മേഘങ്ങൾക്കും 

അപ്പുറത്തു നിന്നും വീശി 

അടുക്കുവാൻ വെമ്പുന്ന 

കുളിരലകൾക്കു നാണമോ 

 

അവളറിയാതെ മെല്ലെ 

കണ്ണുനീരാൽ നനക്കും 

ചുണ്ടുകൾ എന്നിലെ 

ആഴി ആർത്തലച്ചു  

അവിളിലേക്കടുക്കുമ്പോൾ 

വിശപ്പ് ആർത്തി പൂണ്ടു 


വിറയാർന്ന ചുണ്ടുകളുടെ 

നോവുകൾ കവിതക്ക് 

വഴിയാകുന്നു എന്നറിയുന്നു 

വിങ്ങലുകൾ അടക്കാനാവാതെ 

തലയിണകൾ ലവണരസം 

മുകർന്നു നുകർന്ന് ഉറക്കത്തിൽ 

ദുഖസ്വപ്നങ്ങൾ കണ്ടു ഉണരുന്നു 


പങ്കുവെക്കാനാവാത്ത അഗ്നി 

ആളിക്കത്തി കൊണ്ടേ ഇരുന്നു 

രക്ത ധമനികളിൽ ത്രസിപ്പ് 

ഒടുങ്ങാത്ത കൊടുങ്കാറ്റിനൊരുങ്ങുന്നു 

ഒരു തണൽ ലഭിച്ചുവെങ്കിൽ 

ചുണ്ടുകൾ കടിച്ചമത്തി ദിനങ്ങളുടെ 

ദൈന്യതക്ക് തളർച്ച കൂടി വന്നു 


ജീ ആർ കവിയൂർ 

25 .07 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “