വിജയമുണ്ട് അവസാനം

വിജയമുണ്ട് അവസാനം 

(i)

വർണ്ണങ്ങൾ ചാലിച്ചു ചാലിച്ചു
വിവർണ്ണം ആയല്ലോയെന്ന്
വിവശനായി പിന്നിട്ട ജീവിത
വഴികളിലൂടെ കണ്ണുനിറഞ്ഞ് 

വീർപ്പുമുട്ടലുകളുടെ ദിനങ്ങൾ
വാതായനങ്ങൾ തോറുമായി 
വിയർപ്പിൻ മണം പേറി 
വിശപ്പിന്റെ വൈതരണികൾ

വഴുക്കലുള്ള  കാൽവെപ്പുകൾ
വീഴാതെ അവസാനമായി 
വിങ്ങലുടെയും വിതുമ്പലുകളും
വീശിയടിച്ച കാറ്റും മഴയും കടന്നു 

വലിപ്പ ചെറുപ്പങ്ങളുടെ 
വഴക്കുകളുടെയിടയിൽ 
വിശാലമായാകാശ ചരുവിൽ
വിശ്രമം വിശ്രമമെന്ന ശ്രമം 

വിചിത്രമാണ് വിവശത
വരുന്നതിന് നേരിടുക തന്നെ 
വിരഹങ്ങളുടെ വിടവാങ്ങൽ 
വൈകാരികതക്കു മുടിവുണ്ടോ 

വിശ്വം ചമച്ചൊരു 
വിശ്വസങ്ങൾക്ക് മുന്നിൽ 
വഴിമുട്ടി നിൽക്കുന്നുയെങ്കിലും
വിജയമിനിയുമുണ്ട് സത്യം ..!!


(II)

ലയനം

ഹൃദയത്തുടിപ്പുകൾ തേടിയ
കാതുകളിൽ ലബ്ടബിന്റെ 
നേരിയ ചലനങ്ങൾ 
ഉയർന്നു താഴ്ന്നു നെഞ്ചകം 

കാത്തിരിപ്പിന്റെ അവസാനം 
കാതിൽ നനുനനുത്ത മർമ്മരമായ്
കാറ്റുപറഞ്ഞു കടലിന്റെ കദനം 
കരയുടെ നെടുവീർപ്പിൻറെ 

അലറി അടുക്കലിന്റെ
ആഴങ്ങളറിയാതെ 
ആഞ്ഞടിപ്പുകളുടെ വേദന
അലിഞ്ഞലിഞ്ഞു ചേരുന്നു 

തിരികെ വരാൻ ഇഷ്ടമില്ലാത്ത 
തിരികെ നടത്താനാവില്ല 
കരയുന്ന മുഖങ്ങളുടെ കണ്ണുനീർ പ്രളയങ്ങളുടെ നടുവിൽ 

ചിരി മായാതെ ചുണ്ടുകളിൽ
നിന്നും പറന്നുയർന്നിതാ 
ചിത്രശലഭളിതാ ചിദാകാശത്തിനുമപ്പുറം ഏതോ ചക്രവാളങ്ങൾ താണ്ടി 

പിടിമുറുക്കങ്ങൾക്കു അയവ്
ലാഘവമായ അനുഭൂതി
ഒഴുകിനടന്നു പറന്ന്
അന്തകാരത്തിനവസാനം 

പ്രകാശധാരയിലേക്കുള്ള 
ചേക്കേറ്റത്തിനൊടുക്കം
നോവറിയാത്ത അവസ്ഥ 
ഇതോ ആത്മപരമാത്മ ലയനം ..

ജീ ആർ കവിയൂർ
20.07.2021
മകൾ എടുത്ത എന്റെ ചിത്രം ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ നിന്നും. വാക്‌സിൻ ഡ്രൈവ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “