ശിവാനന്ദ ലഹരി - 5 (സമ്പാദന സംയോജനം )
ശിവാനന്ദ ലഹരി - 5 (സമ്പാദന സംയോജനം )
ഓം നമഃശിവായ
ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു
ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു
ധൃതിസ്തംഭാധാരാം ദൃഢഗുണനിബദ്ധാം സഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതിദിവസസന്മാര്ഗഘടിതാം |
സ്മരാരേ മച്ചേതഃസ്ഫുടപടകുടീം പ്രാപ്യ വിശദാം
ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവഗണൈഃ സേവിത വിഭോ || 21 ||
ഹേ കാമാരേ! വിഷസുഖങ്ങള്‍ നിത്യമാണെന്ന നിശ്ചയമാകുന്ന
സ്തംഭത്തെ മുറുകെപ്പിടിച്ചുകൊണ്ടും സത്വം, രജസ്സ്, തമസ്സ് എന്നീ
ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ട്, സഞ്ചരിക്കുന്നതില്‍
ഔത്സുക്യത്തോടുകൂടിയതായി, വിചിത്രമായി, പദ്മാഢ്യമയി
ദിവസം തോറും സന്മാര്‍ഗ്ഗത്തില്‍ ചേര്‍ക്കപ്പെട്ടതായി നിര്‍മ്മലമായി
പ്രകാശിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സാകുന്ന പടകുടീരത്തില്‍
ഉമയോടുകൂടി പ്രവേശിച്ച് വിജയിച്ചരുളിയാലും.
പ്രലോഭാദ്യൈരര്‍ത്ഥാഹരണപരതന്ത്രോ ധനിഗൃഹേ
പ്രവേശോദ്യുക്തസ്സന്‍ ഭ്രമതി ബഹുധാ തസ്കരപതേ |
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാം || 22 ||
ഹേ ശുഭപ്രദ! പ്രലോഭനാദി വശികരണങ്ങളാല്‍
അന്യന്റെ സ്വത്തിനെ അപഹരിപ്പാനാഗ്രഹിച്ചുകൊണ്ട്
ധനികന്റെ ഭവനത്തില്‍ കടക്കുന്നതിന്നു ഒരുങ്ങിയവനായിട്ട്
പലവാറു ചുറ്റിത്തിരിയുന്ന എന്റെ ഹൃദയമാകുന്ന തസ്കരനെ
ഞാന്‍ എങ്ങിനെ പൊറുക്കട്ടെ. അവനെ അങ്ങയ്ക്കു
ധീനമാക്കിത്തിര്‍ത്തു നിരപരധിയായ എന്നില്‍ കനിഞ്ഞരുളിയാലും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി |
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാ തത്ഖേദം കഥമിഹ സഹേ ശംകര വിഭോ || 23 ||
ഹേ സര്‍വ്വവ്യാപിന്‍! നിന്തിരുവടിയെ ഞാന്‍ ആരാധിക്കുന്നു;
ഉടനെതന്നെ എനിക്ക് പരമാനന്ദസൗഖ്യത്തേ അനുഗ്രഹിച്ചരുളിയാലും.
അങ്ങയെ പൂജിക്കുന്നതിന്ന് ഫലമായി ബ്രഹ്മത്വത്തേയും
വിഷ്ണുത്വത്തേയുമാണല്ലൊ നിന്തിരുവടി നല്‍ക്കുക.
വീണ്ടും ഞാന്‍ പക്ഷി(ഹംസ) രൂപത്തേയും, മൃഗ(വരാഹ) രുപത്തേയും
ധരിച്ചു ആദ്യന്തവിഹീനനായ നിന്തിരുവടിയെ(നിന്തിരുവടിയുടെ
ശിരസ്സിനേയും കാലിണകളേയും) കണ്‍കുളിരെ കാണുന്നതിന്ന്
ആകാശത്തിലേക്കും അധോലോകത്തേക്കും ചെന്ന്
അതുകൊണ്ടുണ്ടാവുന്ന നിരാശയെ എങ്ങിനെ സഹിക്കട്ടെ
കദാ വാ കൈലാസേ കനകമണിസൌധേ സഹഗണൈര്‍ –
വസന്‍ ശംഭോരഗ്രേ സ്ഫുടഘടിതമൂര്‍ദ്ധാഞ്ജലിപുടഃ |
വിഭോ സാംബ സ്വാമിന്‍ പരമശിവ പാഹീതി നിഗദന്‍
വിധാതൃണാം കല്പാന്‍ ക്ഷണമിവ വിനേഷ്യാമി സുഖതഃ || 24 ||
കൈലാസത്തില്‍ കാഞ്ചനനിര്‍മ്മിതമായ മണിസൗധത്തില്‍
പരമേശ്വരന്റെ മുന്നില്‍ പ്രമഥഗണങ്ങളൊന്നിച്ച് വസിക്കുന്നവനായി
, തലയില്‍ ചേര്‍ത്തുവെച്ച കൂപ്പുകൈകളോടുകൂടിയവനായി,
’ഹേ വിഭോ, സാംബമൂര്‍ത്തേ, സ്വാമിന്‍’ എന്നിത്യാദി
നാമങ്ങളുച്ചരിച്ചുകൊണ്ട് ’എന്നെ കാത്തരുളേണമേ’
എന്നു അപേക്ഷിക്കുന്നവനായിട്ട് പരമാനന്ദത്തോടെ അനേകം
ബ്രഹ്മദേവന്മാരുടെ വാഴ്ചകാലങ്ങളെ ഒരു നിമിഷമെന്നപോലെ
എപ്പോഴാണ് ഞാന്‍ കഴിച്ചുകൂട്ടുക?
സ്തവൈര്‍ബ്രഹ്മാദീനാം ജയജയവചോഭിര്‍നിയമിനാം
ഗണാനാം കേളീഭിര്‍മ്മദകലമഹോക്ഷസ്യ കകുദി |
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ടവപുഷം
കദാ ത്വാം പശ്യേയം കരധൃതമൃഗം ഖണ്ഡപരശും || 25 ||
ബ്രഹ്മാവുതുടങ്ങിയ ദേവന്മാരാല്‍ സ്തുതിക്കപ്പെട്ടവനായി
മഹര്‍ഷികളാല്‍ ‘ജയ ജയ’ എന്ന മംഗളവചനങ്ങളാല്‍
വാഴ്ത്തപ്പെട്ടവനായി നന്ദി, ഭൃംഗി തുടങ്ങിയ പ്രമതഗണങ്ങളുടെ
നൃത്തഗീതാദിവിലാസങ്ങാളില്‍ ലയിച്ച്, മദംകൊണ്ട കാളപ്പുറത്ത്
ഇരുന്നരുളുന്നവനും, നീലകണ്ഠനും, മുക്കണ്ണനും ഉമയാലാലിംഗനം
ചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനും മാന്‍ , മഴു എന്നിവ
ധരിച്ചിരിക്കുന്നവനുമായ നിന്തിരുവടിയെ ഞാന്‍ എപ്പോഴാണ്
ഉള്ളം കുളിരുമാറ് ദര്‍ശിച്ചാനന്ദംകൊണ്ണുന്നത് ?
Comments