ശിവാനന്ദ ലഹരി - 9 (സമ്പാദന സംയോജനം )

ശിവാനന്ദ ലഹരി - 9   (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 



പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുംജയ

സ്തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്‍ണ്ണനേ |

ജിഹ്വാചിത്തശിരോംഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാ‍ര്‍ത്ഥിതോ

മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ || 41 ||


ഹേ മൃത്യംജയ! പാപത്തില്‍നിന്ന് നിവൃത്തനാവുന്നതിന്നും, 

ശാശ്വതമായ ഐശ്വര്‍യ്യം ലഭിക്കുന്നതിന്നുവേണ്ടിയും 

ഭവാന്റെ സ്ത്രോത്രം, ധ്യാന, നമസ്കാരദികള്‍ക്കായി 

എന്റെ ജിഹ്വ, ചിത്തം, ശിരസ്സ് മുതലായവ എന്നോടു അഭ്യര്‍ത്ഥിക്കുന്നു. 

എനിക്കതിന്നു അനുജ്ഞനല്‍കി അനുഗ്രഹിച്ചാലും; 

എന്നെ അടിക്കടി സ്മരിപ്പിച്ചാലും; 

എനിക്കു മൂകനായുക എന്ന അവസ്ഥയേ വേണ്ട!


ഗ‍ാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ-

സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ |

വിദ്യാവസ്തുസമൃദ്ധിരിത്യഖിലസാമഗ്രീസമേതേ സദാ

ദുര്‍ഗ്ഗാതിപ്രിയദേവ മാമകമനോദുര്‍ഗ്ഗേ നിവാസം കുരു || 42 ||


പര്‍വ്വതദുര്‍ഗ്ഗത്തി‍ല്‍ അതിപ്രിയമുള്ളവനായ ഭഗവ‍ന്‍! 

മനസ്സിന്റെ ഗ‍ാംഭീര്‍യ്യമാകുന്ന(ആഴമേറിയ) കിടങ്ങും 

ആരാലും ഭേദിക്കുവാ‍ന്‍ കഴിയാത്ത ധൈര്‍യ്യമായ മതില്‍ക്കെട്ടും

 സാത്വികഗുണങ്ങളായ വിശ്വസ്തമായ സൈന്യവും 

ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്ന

 പ്രവേശനദ്വാരങ്ങളും ശിവതത്വജ്ഞാനവിദ്യയാകുന്ന ഭണ്ഡാരവും 

ഇങ്ങിനെ സകലസാമഗ്രികളും തികച്ചും തികഞ്ഞിരിക്കുന്ന 

എന്റെ ഹൃദയമാകുന്ന കോട്ടയി‍ല്‍ എന്നും നിന്തിരുവടി അധിവസിച്ചരുളിയാലും.


മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു

സ്വാമിന്നാദികിരാത മാമകമനഃകാന്താരസീമാന്തരേ |

വര്‍ത്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യമോഹാദയ-

സ്താന്‍ ഹത്വാ മൃഗയാവിനോദരുചിതാലാഭം ച സംപ്രാപ്സ്യസി || 43 ||


ഹേ ജഗദീശ! ആദികിരാത! പര്‍വ്വതവാസി‍ന്‍ , 

ഭവാന്‍ വേട്ടയ്ക്കായി ഇങ്ങുമങ്ങും അലഞ്ഞുനടക്കേണ്ട. 

എന്റെ മനസ്സാകുന്ന വന്‍കാട്ടി‍ന്‍ നടുവി‍ല്‍ മത്സരം, 

ദുരാഗ്രഹം തുടങ്ങിയ അനേകം മൃഗങ്ങള്‍ കൂട്ടംകൂട്ടമായി 

ചുറ്റിത്തിരിയുന്നുണ്ട്. അതിനാല്‍ എന്നില്‍തന്നെ വാസമുറപ്പിച്ച് 

അവയെ കൊന്നുകൊണ്ട് മൃഗയാവിനോദംകൊണ്ടുള്ള സുഖമനുഭവിച്ചാലും.


കരലഗ്നമൃഗഃ കരീന്ദ്രഭംഗോ

ഘനശാര്‍ദൂലവിഖണ്ഡനോഽസ്തജന്തുഃ |

ഗിരിശോ വിശദാകൃതിശ്ച ചേതഃ-

കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ || 44 ||


കയ്യില്‍ മാനേന്തി, ഗജാസുരനേ കൊന്ന് ഭയങ്കരനായ വ്യാഘ്രാസുരനേയും 

വധിച്ച് ജീവജാലങ്ങളെല്ല‍ാം തന്നി‍ല്‍ ലയിക്കെ, പര്‍വ്വതത്തി‍ല്‍ 

പള്ളികൊള്ളുന്ന സ്വച്ഛമായ തിരുവുടലാര്‍ന്ന അഞ്ചു 

ശിരസ്സുകളുള്ള ഈശ്വരനെന്ന സിംഹം എന്റെ ഹൃദയമാകുന്ന 

ഗുഹയില്‍ ഇരുന്നരുളുമ്പോ‍ള്‍ ഭയത്തിന്നവകാശമെവിടെ ?


ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃ സംസേവിതേ ശാശ്വതേ

സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്വീപിതേ |

ചേതഃപക്ഷിശിഖാമണേ ത്യജ വൃഥാസംചാരമന്യൈരലം

നിത്യം ശങ്കരപാദപദ്മയുഗലീനീഡേ വിഹാരം കുരു || 45 ||


ഹൃദയമാകുന്ന ശ്രേഷ്ഠഖഗമേ! വേദവൃക്ഷത്തിന്റെ 

ശാഖക(ഉപനിഷത്തുക)ളോടുകൂടിയതും ദ്വിജവര്‍യ്യന്മാരാ‍ല്‍ 

പരിസേവിക്കപ്പെട്ടതും നാശമില്ലാത്തതും സൗഖ്യത്തെ നല്‍കുന്നതും

 തളര്‍ച്ചയില്ലാതാക്കുന്നതും അമൃതനിഷ്യന്ദികളായ 

ഫലങ്ങള്‍കൊണ്ടുപശോഭിക്കുന്നതുമായ ശ്രീ ശംഭുവിന്റെ കാലിണകളാകുന്ന

 കൂട്ടില്‍തന്നെ എന്നും ക്രീഡിച്ചമര്‍ന്നുകൊള്ളുക. 

വെറുതെ അലഞ്ഞു നടക്കേണ്ട. മറ്റുള്ളവയെ തിരഞ്ഞു നടന്നതുമതി.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “