ഓർമ്മകളിൽ നിന്നും .. ( ഗസൽ )
ഓർമ്മകളിൽ നിന്നും .. ( ഗസൽ )
നിന്നോർമ്മകളെന്നിലുണർത്തിയ
മാസ്മരിക ഭാവമേ ഒരു കവിതയായ്
പിറവികൊള്ളുന്നുവല്ലോ വിരൽ
തുമ്പിലായ് ആരും കേൾക്കാത്ത
ഇന്നലേകളിലെ ഈറൻ നിലാവും
ഇമകളിൽ പടരുമാ ധന്യ നിമിഷങ്ങൾ
ഇന്നെവിടെ പോയ് മറഞ്ഞു അറിയില്ല
ഇടനെഞ്ചിലായ് മിടിക്കുന്നു ജീവന താളം
നിന്നോർമ്മകളെന്നിലുണർത്തിയ
മാസ്മരിക ഭാവമേ കവിതേ ...
ഈണം നൽകുമെൻ മനസ്സിന്റെ
ആന്തോളമായ് ഓളമായ് മാറുന്നു
എന്തേ നീയിതു കേൾക്കാതെ
കാണാതെ പോയല്ലോ സഖീ
നിന്നോർമ്മകളെന്നിലുണർത്തിയ
മാസ്മരിക ഭാവമേ കവിതേ ...
ജീ ആർ കവിയൂർ
24 .07 .2021
Comments