ശിവാനന്ദ ലഹരി - 7 (സമ്പാദന സംയോജനം )

 ശിവാനന്ദ ലഹരി - 7   (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 



നാലം വാ പരമോപകാരകമിദം ത്വേകം പശൂന‍ാം പതേ

പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും |

സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം

നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ || 31 ||


ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും 

പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി

 നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന

 അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള

 ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. 

അതിനെ വിഴുങ്ങുകയോ, ഛര്‍ദ്ദിക്കുകയോ ചെയ്തതുമില്ല. 

ഈ ചെയ്ത കൃത്യം ഒന്നുതന്നെ നിന്തിരുവടിയുടെ 

കാരുണ്യത്തേയും കരുത്തിനേയും വിശദമാക്കുന്നതിന്ന് മതിയായതാണല്ലോ!


ജ്വാലോഗ്രഃ സകലാമരാതിഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ

ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ കിം പക്വജംബൂഫലം |

ജിഹ്വായ‍ാം നിഹിതശ്ച സിദ്ധഘുടികാ വാ കണ്ഠദേശേ ഭൃതഃ

കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന്‍ വദ || 32 ||


ശംഭോ! തീക്ഷ്‍ണജ്വാലകളാ‍ല്‍ അതിദുസ്സഹവും ദേവന്മാര്‍ക്കെല്ല‍ാം

 അധികം ഭയം നല്‍ക്കുന്നതുമായ ആ കടുത്ത വിഷത്തെ നിന്തിരുവടി 

എങ്ങിനെ കണ്ടു? എന്തിനു കൈകൊണ്ടടുത്തു; 

അതു പഴുത്ത ഞാവല്‍പ്പഴമാണോ? എന്തിന്നു ഭക്ഷിക്കുവാന്‍ മുതിര്‍ന്നു; 

സിദ്ധഗുളികയാണോ? എന്തിന്നു കഴുത്തിലണിയപ്പെട്ടു; 

നീലമാണിക്യമാണോ ? പറഞ്ഞരുളിയാലും.


നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ

പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശ‍ാം |

സ്വാമിന്നസ്ഥിരദേവതാനുസരണായാസേന കിം ലഭ്യതേ

കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ || 33 ||


ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെ, പൂജയാവട്ടെ, 

ധ്യാനമാവട്ടെ, കഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു

 ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. 

ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നു? 

ഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ 

ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ് ? 

അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?


കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ-

ദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ |

ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത്പ്രപഞ്ചം ലയം

പശ്യന്നി‍ഭയ ഏക ഏവ വിഹരത്യാനന്ദസാന്ദ്രോ ഭവാ‍ന്‍ || 34 ||


നിന്തിരുവടിയുടെ സാഹസത്തെപ്പറ്റി ഞങ്ങള്‍ എന്തുപറയട്ടെ! 

ഈവിധം ധൈര്‍യ്യവും ആര്‍ക്കാണുള്ളത് ? ഇപ്രകാരമുള്ള തന്റെ

 അവസ്ഥയും വേറെ ആര്‍ക്കാണുള്ളതു പ്രളയകാലത്തില്‍ 

ദേവസമൂഹമെല്ല‍ാം സ്വസ്ഥാനങ്ങളില്‍നിന്ന് ഭ്രംശിച്ച് 

താഴെ വീഴുകയും മഹര്‍ഷിവര്‍യന്മാരെല്ല‍ാം ഭയചകിതരാവുകയും ചെയ്യവെ, 

ആനന്ദസാന്ദ്രനായ നിന്തിരുവടിമാത്രം ഏകനായി 

ഇതെല്ല‍ാം നോക്കിക്കൊണ്ട് നിര്‍ഭയനായി ക്രീഡിച്ചരുളുന്നു


യോഗക്ഷേമധുരംധരസ്യ സകലശ്രേയഃപ്രദോദ്യോഗിനോ

ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ ബാഹ്യാന്തരവ്യാപിനഃ |

സര്‍വ്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ

ശംഭോ ത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം || 35 ||


ഈശ്വര! യോഗക്ഷേമഭാരം വഹിക്കുന്നവനായി 

എല്ലാവിധ ശ്രേയസ്സുകളേയും നല്‍കുന്നതി‍ല്‍ ജാഗരൂകനായി 

ഐഹികവും ആമുഷ്മികവുമായ ഫലങ്ങളെ നല്‍ക്കുന്ന 

ഉപായങ്ങളുപദേശിക്കുന്നതി‍ല്‍ അതിസമര്‍ത്ഥനായി, 

സര്‍വ്വജ്ഞനായി, ദയാനിധിയായിരിക്കുന്ന നിന്തിരുവടിക്കു 

എന്നാല്‍ പറഞ്ഞറിയിക്കത്തക്കതായി എന്താണുള്ളത്? 

നിന്തിരുവടി എന്റെ ആപ്തമിത്രമാണെന്നു 

ഞാന്‍ അനുദിനവും ഹൃദയത്തി‍ല്‍ സ്മരിച്ചുകൊള്ള‍ാം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “