ഒന്നാവാം
ഒന്നാവാം
നിഗ്രഹിക്കാം നമുക്കിനി
പ്രചണ്‌ഡമായ ആഗ്രഹങ്ങളെ
പുഷ്‌ടിയുള്ള ചുംബനങ്ങളാൽ
സീല്‍ക്കാരമാർന്ന ആലിംഗനത്താൽ
ഉണർത്തട്ടെ എന്നിലെ അഗ്നി
നിൻ അധര സുമങ്ങളാൽ
നിറക്കട്ടെ എന്നെ നിൻ
ആവിശ്യമാർന്നാഴങ്ങളിൽ
അകലാനാവില്ലിനി നിന്നിൽ നിന്നും
നടുകെന്നേ നിന്നിലേക്ക്
വന്നെന്നിലലിഞ്ഞു ചേരുക
ആഴത്തിരമാലകണക്കെ
മായിക്കാം അതിരുകൾ
യാത്രയാവാം ആനന്ദോന്മാദം
നിറഞ്ഞ ഭൂവിലേക്കൊരു നിമിഷം
പ്രണയത്തിന് അനുഭൂതിയാലൊടുങ്ങാo
നീയായിട്ടല്ല ഞാനായിട്ടല്ല
കേവലമൊന്നായി മാറാം
ജീ ആർ കവിയൂർ
25 .07 .2021
Comments