മണ്ഡോദരി

 


മണ്ഡോദരി 




പൂർവ ജന്മത്തിൽ ശിവഭക്തയാം 

പേരു മധുരയെന്നുള്ളവൾ 

പാർവതിയുടെ  ശാപത്താൽ 

പന്ത്രണ്ടു വർഷങ്ങൾ മണ്ടൂകമായി

പൊട്ടക്കിണറ്റിൽ കിടക്കവേ 

പൊടുന്നനെ ഒരുനാൾ 


പരമശിവന്റെ ഭക്തരായ  

അസുരന്മാരുടെ ശില്പിയായ 

മയനും  ഹേമയെന്ന അപ്സരസ്ത്രീക്കു 

പുത്രിയായ് മനുഷ്യ കുഞ്ഞായി 

പോറ്റി വളർത്തിയുമെന്നു 

പറയപ്പെടുന്നയിവൾ മണ്ടുകത്തിൽ

നിന്നും രൂപമാറിയവൾക്കു 


പേരു മണ്ഡോദരി എന്നായി മാറി 

പുരാണത്തിലെ പേരുകേട്ടവരിൽ 

പഞ്ചകന്യകമാരിലൊരുവളാമിവളെ 

പത്തു തലയുള്ളവന്റെ  പത്നിയായ് 

പതിവ്രതയാമിവളെ ലങ്കയിൽ 

മാരുതി ആദ്യം കണ്ടപ്പോൾ 

സീതയെന്നു കരുതിയെന്നു 

വാല്മീകിയുടെ വാക്കുകളിൽ 

വായിച്ചറിഞ്ഞു , മക്കളായ് 

പിറന്നിവർക്കു ഇന്ദ്രജിത്ത് 

അതികായൻ , അക്ഷകുമാരൻ 

പരുഷമല്ലാത്ത വാക്കുകളലങ്കാരമായുള്ളവൾ 


ലങ്കേശനോട് സീതയെ വിട്ടു കൊടുത്തു 

യുദ്ധമില്ലാതെ പോകാൻ ഉപദേശിച്ചവൾ 

എങ്ങിനെ ശ്രേഷ്ഠമല്ലയെന്നു 

ചിന്തിക്കുക  പറയാതെ ഇരിക്കവയ്യ ..!! 


ജീ ആർ കവിയൂർ 

20 .07 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “