ഓണ വെയിൽ

 ഓണ വെയിൽ 


ചിന്തു പാട്ടിന്റെ ചേലൊത്ത്
ചുവടുവച്ചു നിൽക്കണേ
ചന്തമുള്ള ചേലു കാട്ടി 
ചിരിക്കുന്നുണ്ട് എൻ ചങ്കിൽ

 ചാഞ്ഞ് ചരിഞ്ഞാടുന്നുണ്ട് 
ചാമരങ്ങൾ ഒക്കെ അങ്ങ് 
ചറപറയെന്നു പെയ്യുന്നുണ്ട് 
ചിറകു നനഞ്ഞ പക്ഷിയായി

ചില്ലകളിൽനിന്ന് ചിന്തിച്ച് 
ചെറുകിളിയൊന്നുത് 
ചുണ്ടനക്കി തേച്ചുമിനുക്കി
ചുറ്റിലും മഴയുണ്ടേ കനക്കുന്നേൻ

ചാരു മുഖിയാം അവളുടെ
 ചിന്തകൾ ചലച്ചിത്രം കണക്കേ
 ചില്ലിട്ട ജാലകത്തിലെത്തി 
ചുമലിൽ തട്ടി ഓർമ്മകൾ 

ചിങ്ങനിലാവ് പൂത്തുലഞ്ഞു 
ചിത്രത്തിൽ ആകെ പെയ്യുന്നത്
ചിക്ക് എന്നു വന്നോരു 
ചിറകുവിരിച്ച ഓണവെയിൽ   

ജി ആർ കവിയൂർ 
12 07 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “