പ്രണയ തുടർച്ച
പ്രണയ തുടർച്ച
നീയെന്നുള്ളിലെ
മൊഴിയാണ്
പൊഴിഞ്ഞുവീണു
ചിതറുന്ന ഓർമ്മ മുത്താണ്
ചിരി വിടരുന്ന ചുവപ്പിൻ
സന്ധ്യകളുടെ നിറമാണ്
തണൽ നിഴലാർന്ന
മനസ്സിന്റെ ഭിത്തിയിലെ
ആരും കാണാത്ത
മോഹങ്ങൾ പെയ്യുന്ന
ഗുൽമോഹർ ചൂവടാണ്
ചുണ്ടുകൾ വിതുമ്പിയതും
ചുവടുകളന്നതും
ജീവിത പുസ്തകത്തിലെ
മറക്കാനാവാത്ത
കനവുകളുടെ തെളിയിടമാണ്
വാക്കുകൾ വരികളായ്
വർണ്ണങ്ങൾ വിതറുന്ന
ചിതാകാശത്തിന്റെ
കുളിർ നിലാവാണ്
ആഴിതിരമാലകളുടെ
ആർത്തലച്ചു മടങ്ങുന്ന
കാഴ്ച കാണാൻ വിങ്ങുന്ന
കരയായ് ഞാനിന്നും തുടരുന്നു .
ജീ ആർ കവിയൂർ
18.07.2021
Comments