പ്രിയമുള്ളവളേ
എന്തിനീ മൗനം എന്തിനീ പരിഭവം
എവിടേയോ പറയാതെ പോയൊരു
അധരവിരാമമെന്തേ പ്രണയിനി
കേൾക്കാൻ കൊതിച്ച മൊഴികൾ
അകലെയല്ല എൻ മിടിക്കും
ഹൃദയത്തിലല്ലോ അഴകേ
നിൻ ആരാമമെന്നറിക പ്രിയതേ
അണയാൻ നിന്നിൽ അലിയാനെൻ
മാനസം കൊതിപൂണ്ടതെന്തെ
വെറുതെയല്ല നിൻ മിഴികളിൽ
എഴുതിയ വരികൾ വായിച്ചിട്ടു
തീരുന്നില്ലല്ലോക്ഷര പൂക്കളുടെ
സുഗന്ധം ഞാനറിയുന്നുയിന്നും
എന്തിനീ മൂകത എന്തേ
മൊഴിയാത്തതു പ്രിയതേ
പ്രാണനിലും പ്രാണനാകും
പ്രണയിനീ പ്രിയമുള്ളവളേ
ജീ ആർ കവിയൂർ
28 .07 .2021
Comments