അറിയുക കണ്ണനെ

അറിയുക കണ്ണനെ

രാധ പറഞ്ഞു കാർവർണ്ണൻ എൻെറ എന്ന്
മീര പറഞ്ഞു മണിവർണ്ണൻ തന്റെ എന്ന്
എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു എന്ന് 
ജ്ഞാനികൾ പറഞ്ഞു ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ 

മുരളിയൂതും മണിവർണ്ണന്റെ 
പാട്ടു കേട്ടു ഉണരുന്നു ഗോകുലം 
മോഹങ്ങളാൽ ഇരുളുന്നു വെളുക്കുന്നു മനസ്സിൽ നിറഞ്ഞു നിന്നു മായക്കണ്ണൻ 

രാധ പറഞ്ഞു കാർവർണ്ണൻ എൻെറ എന്ന്
മീര പറഞ്ഞു മണിവർണ്ണൻ തന്റെ എന്ന്
എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു എന്ന് 
ജ്ഞാനികൾ പറഞ്ഞു ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ

ദേവകീ ജന്മം നൽകി വളർത്തി യശോദ 
നിൻ ദർശനമെത്ര പുണ്യം എന്ന് ഭക്തർ 
കർമ്മ ധർമ്മങ്ങൾ ഗീതയിലൂടെ പറഞ്ഞുതന്ന
നിൻ മൊഴികളിന്നും നിറയുന്നു  മനസ്സുകളിൽ

രാധ പറഞ്ഞു കാർവർണ്ണൻ എൻെറ എന്ന്
മീര പറഞ്ഞു മണിവർണ്ണൻ തന്റെ എന്ന്
എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു എന്ന് 
ജ്ഞാനികൾ പറഞ്ഞു ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ

ജീ ആർ കവിയൂർ
12.07.2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “