അമുതൽ അം വരെ അമ്മ
അമുതൽ അം വരെ അമ്മ
അണയാറായ ചിരാതായ്
ആടിയുലയും കൊടുംങ്കാറ്റിൽ
ഇമയടയാതെ കാക്കുന്നുണ്ട്
ഈസ്വരം കേൾക്കും നാദമാ
ഉകാര മകാരമാകുമാ
ഊർജ്ജം പകരുന്നു നിത്യമായ്
ഋഷികളാൽ ഉരുവിട്ട് പോന്നിതു
എകമാന പൊരുളിൽ ശബ്‍ദം
ഏറുന്നു പ്രപഞ്ചമാകെയെന്നും
ഐകമത്യമാം ധ്വനി അത്
ഒഴുകുന്നു പാരാകെ കേൾക്കുക
ഓങ്കാര മന്ത്രമാം പ്രണവമല്ലോ
ഔവണ്ണമറിയിച്ചിതു ലോകമാകെ
അം ഇത് അഹമിഹമില്ലാത്തതായ
അമ്മയെന്ന കാണപ്പെട്ട ദൈവം
ജീ ആർ കവിയൂർ
26 .07 .2021
Comments