വരവായ്‌ മൂന്നാമതും

വരവായ്‌ മൂന്നാമതും

വരാനുള്ളതു പലരൂപം 
വന്നു കയറുമല്ലോയറിയില്ല 
വന്നതൊക്കെ കച്ചവടമാക്കി 
വരവിനൊത്ത ചിലവുകളൊക്കെ

വലിയവനെന്നോ ചെറിയവനെന്നോ വഴിവക്കിലിട്ടു പിടികൂടുന്നൊരു 
വലുപ്പമില്ലാത്ത ചെറു കണ്ണിൽ
വന്നു വിടാതട്ടഹസിക്കുന്നു 

വിശപ്പ് ശപ്പനാണ് അപ്പനാണ്
വന്നു വന്നു മരണദേവൻ പോലും
വയ്യാത്ത വണ്ണം നിൽക്കുമ്പോൾ
വറുതിയറുതിയറിഞ്ഞു ചിലർ 

വിറ്റു കാശാക്കുന്നു വെട്ടു തുണികളാൽ 
വായും മൂക്കും പൊത്തിയങ്ങു 
വലിഞ്ഞുമുറുകി നടക്കുകയല്ലാതെ
വിയർപ്പറിഞ്ഞു ജീവിക്കുകയിനി

ജീ ആർ കവിയൂർ 
 7 7 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “