മറുകര കാണാതെ

മറുകര കാണാതെ 


ഉഴറി നടന്നു കാറ്റോടൊപ്പം 
ഇരുളു കീറി കൺ തെളിയിച്ചു 
ദിശയറിയാതെ നീങ്ങി മനസ്സ് 
കൈവിട്ടു പോയെന്നറിഞ്ഞിട്ടും 

ദുഃഖം അലറി തീർത്ത് കരയോട് 
കണ്ണുനീര്പ്പിന്റെ ക്ഷാരമറിഞ്ഞു 
തീരത്തിനു സമ്മാനിച്ചു പോകുന്ന 
കടലിനെ സാക്ഷിയാക്കി പോയവർ 

നോവിനെ കൈമുതലാക്കി കടന്നവർ 
അനുഭവിക്കുന്ന ദുരിതങ്ങൾക്കറുതി 
ഉണ്ടോ അറിയുന്നു ഉണ്ടൊരുങ്ങി സുഖത്താലേ 
ഉള്ളറിയാതെ കഴിയുന്നു മറുകര കാണാതെ 

ജീ ആർ കവിയൂർ 
31 .07 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “