കനകാംബരമേ നീ - ലളിത ഗാനം
കനകാംബരമേ നീ - ലളിത ഗാനം
കനകാംബരമേ നീ
അംബരം നോക്കി നിൽപ്പതാരെ . (2)
അകക്കാമ്പിലെ വിരിഞ്ഞ നോവിനാൽ
ധ്യാനിപ്പതാരെയാണോ.
അണയാതെ കനലായ്
ഹൃത്തിൽ വിരിഞ്ഞു സങ്കടപ്പൂ
ആറാത്ത നോവ് അലറി തീർക്കുന്നു
ആഴക്കടൽ തീരത്തിനോട് ( 2)
(കനകാംബരമേ നീ..)
എന്നുമിങ്ങനെ നിന്നങ്ങു
ശലഭ ചുംബനമേറ്റ് കഴിയുന്നു
നീയെത്ര ധന്യ നീയിത്ര സുന്ദരി
മലർമാല്യമായി നിന്നെ ചൂടുന്നുവല്ലോ
കരിയും വരെ ചിരിതൂക്കി നിലപ്പു.
(കനകാംബരമേ നീ..)
ജീ ആർ കവിയൂർ
01.07.2021
Comments